മുബൈ: ഏറ്റവും കുടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവി ഒരിക്കല്‍ കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ധാരാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് വെറും രണ്ട് കൊവിഡ് കേസുകളാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവിടെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടങ്ങോട്ട് വന്‍വര്‍ദ്ധനയാണ് ധാരാവിയില്‍ കൊറോണ ബാധിതരുടെ കാര്യത്തില്‍ സംഭവിച്ചത്. എന്നിട്ടും കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ഈ ചേരിയിലെ ജനങ്ങള്‍ക്ക് സാധിച്ചു.