ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു , അതിലെ കാര്യം ഇങ്ങനെയാണ് നടി അമലാ പോള്‍

0

നടി അമല പോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പുറത്തുവിട്ടത്.ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു എന്ന അടിക്കുറിപ്പോടെയാണ് അമല ചിത്രങ്ങള്‍ പങ്കുവച്ചത്.വൈഷ്ണവ് ആണ് ചിത്രങ്ങള്‍ക്കു പിന്നില്‍. സ്റ്റൈലിസ്റ്റ് സോണിയ. ആരാധകരും സഹപ്രവര്‍ത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി.തമിഴ് ചിത്രം അതോ അന്ത പാര്‍വൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക.പോണ്ടിച്ചേരിയില്‍ ആയിരുന്ന അമല കൊച്ചിയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു.സിനിമാ തിരക്കുകളില്‍ നിന്നും അകന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാാണ് താരം .ലോക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വിഡിയോയും അടുത്തിടെ അമല പങ്കുവച്ചിരുന്നു. മഴ പെയ്തു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാന്‍സുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം.

You might also like
Leave A Reply

Your email address will not be published.