കാണാതായ സൗദി സ്വദേശി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നിസ്കാരത്തിനായി മുട്ടുകുത്തി കുമ്ബിട്ട (സുജൂദ്) നിലയില്‍
റിയാദ് വാദി അല്‍ ദവാസിര്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ദുവൈഹി ഹമൂദ് അല്‍ അജാലിന്‍ എന്ന നാല്‍പ്പതുകാരന്‍റെ മൃതദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെത്തിയത്. നിസ്കാരത്തിനിടയില്‍ മുട്ടു കുത്തി തലകുമ്ബിട്ട (സുജൂദ്)നിലയിലായിരുന്നു മൃതദേഹം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പിക്കപ്പ് ട്രക്കുമായി പുറപ്പെട്ട ദുവൈഹിയെ ബന്ധപ്പെടാനാകാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ദുവൈഹിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലൂടെയുള്ള തെരച്ചില്‍ എളുപ്പമാരക്കാന്‍ അത്യാധുനിക വാഹന സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.
العثور على #مفقود_وادي_الدواسر متوفياً وهو ساجد لله تعالى..pic.twitter.com/FClNDNk6xz
— هاشتاق العرب (@TheArabHash) July 20, 2020
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ മരുഭൂമിയ്ക്ക് നടുവില്‍ ഇയാളുടെ ട്രക്ക് കണ്ടെത്തി. ഇവിടെ നിന്ന് കുറച്ച് അകലെയായാണ് മൃതദേഹം ലഭിച്ചത്. ട്രക്കില്‍ കമ്ബുകളും തടിക്കഷണങ്ങളും നിറച്ച നിലയിലായിരുന്നു. വീട്ടിലേക്കുള്ള വിറക് ശേഖരണത്തിനായാണ് ഇയാള്‍ പുറപ്പെട്ടതെന്നാണ് സൂചന.ആരാധനയ്ക്കിടെ സുജൂദ് ചെയ്ത നിലയില്‍ മരിച്ച ദുവൈഹിയുടെ വാര്‍ത്തയും ചിത്രങ്ങളും വൈകാതെ വൈറലായി. നിരവധി ആളുകളാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രാര്‍ഥനയുമായെത്തിയത്.