കുവൈറ്റില്‍ കൊറോണ – മൂന്നാംഘട്ട പദ്ധതിയിലേക്ക് മാറുന്നത് വൈകും

0

നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തി രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 ഘട്ട പദ്ധതിയുടെ മൂന്നംഘട്ടം നടപ്പിലാക്കുന്നത്‌ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല.ഈ മാസം 20 നു ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. നേരത്തെ നിശ്ചയിച്ചത്‌ പ്രകാരം ഈ മാസം 21മുതലാണു മൂന്നാം ഘട്ട പദ്ധതിയിലേക്കുള്ള പ്രവേശനം നടക്കേണ്ടിയിരുന്നത്‌.

You might also like
Leave A Reply

Your email address will not be published.