പാരിസ്: എന്നാല്‍ ഈ വൈറസ് ബാധ ഒരിക്കല്‍ പിടിപെട്ടുകഴിഞ്ഞാല്‍ പിന്നീടുള്ള നമ്മുടെ ജീവിതം എങ്ങനെയായിരിക്കും ചിന്തിക്കാറുണ്ടോ.? കൊവിഡ് വന്നതിന്റെ പിന്നാലെ മറ്റു രോഗങ്ങളും ഉണ്ടാകാറുണ്ടോ, വേറെ ഏതെല്ലാം രീതിയിലാകും ഈ വൈറസ് നമ്മുടെ ജീവിതത്തെ ബാധിക്കുക തുടങ്ങിയ നിരവധി സംശയങ്ങള്‍ നമുക്കിടയിലുള്ളതാണ്. എന്നാല്‍ കൊവിഡ് ശേഷം ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു അവസ്ഥയുണ്ടെന്നാണ് ചിലരുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഫ്രാന്‍സില്‍ നിന്നുമാണ് ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.’മകനെ ചുംബിക്കുമ്ബോള്‍ അവന്റെ ഗന്ധം ലഭിക്കുന്നില്ല. ഭാര്യയുടെ ഗന്ധവും നഷ്ടമായിരിക്കുന്നു.’- രോഗം ബാധിച്ചു ഭേദമായ ഫ്രാന്‍സിലെ ജീന്‍ മൈക്കല്‍ മൈലാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തലാണിത്. ഇത്തരത്തില്‍ വൈകല്യങ്ങള്‍ സംഭവിച്ചവരെ സഹായിക്കാന്‍ രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീന്‍. കൊവിഡ് ശേഷം നമുക്ക് ഉണ്ടാകുന്ന ഒരു രോഗവസ്ഥയാണ് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.ഘ്രാണശക്തി (മണം തിരിച്ചറിയാണുള്ള കഴിവ് ) നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥയാണ് പലര്‍ക്കും കോവിഡിനു പിന്നാലെ ഉണ്ടാകുന്നതെന്നും ഇതിനു കൃത്യമായ ചികിത്സയില്ലെന്നും ജീന്‍ പറയുന്നു.കോവിഡ് ഭേദമായ പലരും ഇപ്പോള്‍ ഈ പരാതി ഉന്നയിക്കുന്നുണ്ട്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ഗന്ധങ്ങളില്‍നിന്നു നിങ്ങളെ അകറ്റിനിര്‍ത്തുകയാണ് എനോസ്മിയ ചെയ്യുന്നത്. വല്ലാത്ത അവസ്ഥയാണിതെന്നും ജീന്‍ പറയുന്നു.