കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു..പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, സണ്‍ ഫ്ലവര്‍ ഓയില്‍, സേമ്യ, പാലട, ഗോതമ്ബ് നുറുക്ക് തുടങ്ങി 11 ഇനങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് വിതരണത്തിന് തയ്യാറാക്കുന്നത്. കടലാക്രമണം നേരിടുന്ന കണ്ടെയ്ന്‍മെന്‍്റ് സോണുകളായ 30 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തീരശോഷണം നേരിടാന്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് തുക ലഭ്യമാക്കി. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം, മുനിസിപ്പാലിറ്റികള്‍ക്ക് മൂന്ന് ലക്ഷം, കോര്‍പ്പറേഷനുകള്‍ക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ബണ്ട് സംരക്ഷണം, കടല്‍ത്തീരത്തെ വീടുകളുടെ സംരക്ഷണം എന്നിവയ്ക്ക് തുക വിനിയോഗിക്കാം.