കോവിഡ് വ്യാപനം കാരണം പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്ക് അവസരം കണ്ടെത്തുന്നതിനുള്ള ഖത്തര്‍ ചേംബര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 2300ഓളം സ്വകാര്യ കമ്ബനികള്‍
ഖത്തര്‍ തൊഴില്‍ മന്ത്രാലയവും ഖത്തര്‍ ചേംബറും സംയുക്തമായി തയ്യാറാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് പിരിച്ചുവിടപ്പെട്ട ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ നിരവധി കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പിരിച്ചുവിടപ്പെട്ട വിദഗ്ധ തൊഴിലാളികളെ ഖത്തറില്‍ തന്നെ പുനരവധിവസിപ്പിക്കുകയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. നിര്‍ദിഷ്ട ഫോമുകള്‍ പൂരിപ്പിച്ച് നല്‍കി കമ്ബനികള്‍ക്ക് പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും. ഖത്തര്‍ ചേംബര്‍, തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സമിതി ഇതു സംബന്ധമായ കാര്യങ്ങള്‍ വിലയിരുത്തി.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും ഉടന്‍ കരാറൊപ്പിടുമെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി പറഞ്ഞു. ഇതോടെ രാജ്യത്ത് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏക അംകീകൃത സംവിധാനമായി ഇതു മാറും. കോവിഡ് സാഹചര്യം മാറിയാലും ഈ ഓണ്‍ലൈന്‍ സംവിധാനം തുടരും.ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാനും ബയോഡാറ്റ സമര്‍പ്പിക്കാനും അവസരമൊരുക്കും. ഇതോടെ ഉദ്യോഗാര്‍ഥികളെ തേടുന്ന കമ്ബനികളെയും തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികളെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക സംവിധാനമായി ഇത് വികസിക്കും.