കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിനെ പ്രതിരോധിക്കോന്‍ ടീ ഷോപ്പുകളില്‍ ആന്റി കോറോണ ചായ വില്‍പ്പന തുടങ്ങി
തെലങ്കാനയിലെ വാറങ്കലിലാണ് വൈറസിനെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് ചായ വി്ല്‍പ്പന തുടങ്ങിയത്. കോവിഡിനെ തുരത്തുമെന്നതിനാല്‍ ചായ ചായ കുടിക്കാനെത്തിയത് നിരവധി പേരാണ്.’ആന്റി കൊറോണ’ എന്നാണ് ഇവര്‍ ചായക്ക് പേരിട്ടിരിക്കുന്നത്. ഇഞ്ചി, കുരുമുളക്, കറുവപ്പട്ട പൊടി തുടങ്ങിയവ പൊടിച്ച് ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്. ഇവ കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ചായക്കടക്കാര്‍ പറയുന്നത്. അണുബാധയ്‌ക്കെതിരെ പോരാടാന്‍ മെച്ചപ്പെട്ട പ്രതിരോധശേഷി ആവശ്യമാണ്. അതിനാലാണ് ഞങ്ങള്‍ ഇത്തരത്തില്‍ ചായ വില്‍ക്കാന്‍ തുടങ്ങിയതെന്നും കച്ചവടക്കാര്‍ പറയുന്നു.ചായ ‘കൊറോണ സ്‌പെഷ്യല്‍ ടീ’ ആണെന്നും അതില്‍ ആയുര്‍വേദ മിശ്രിതങ്ങളുണ്ടെന്നും മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും ചായ കുടിച്ചവരും പറയുന്നു. ആയുര്‍വേദ മിശ്രിതങ്ങള്‍ പാലില്‍ ചേര്‍ത്ത ശേഷമാണ് ചായ തയ്യാറാക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണ്. ഞാനും എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാ ദിവസവും ഇവിടെയെത്തുന്നു. ഞങ്ങള്‍ ഈ ചായ ഒരു ദിവസം മൂന്നു പ്രാവശ്യം കുടിക്കുന്നതായും ഉപഭോക്താവായ പ്രഭാകരനും സാക്ഷ്യപ്പെടുത്തുന്നു.