കോവിഡ് വ്യാപന ഭീതിയില്‍ ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ക്ക് ഇന്ന് ബലി പെരുന്നാള്‍

0

കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിന് സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആളുകളെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി കര്‍മത്തിനും അഞ്ചിലധികം പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്നാണ് നിര്‍ദേശം.പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. കോവിഡ് വ്യാപനമായതിനാല്‍ ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.