കോവിഡ് 19 എന്ന മഹാമാരിയെ ഒരുമിച്ചു പ്രതിരോധിക്കാൻ തയ്യാറാക്കുന്നതിന് പകരം തെരുവിൽ പ്രതിഷേധിക്കുക അല്ല വേണ്ടത് അത് വൻ ദുരന്തത്തിന് വഴിയൊരുക്കും ഡോക്ടർ ഉബൈദ് സൈനുൽ ആബിദീൻ

0

കോവിഡ് 19 എന്ന മഹാമാരിയെ ഒരുമിച്ചു പ്രതിരോധിക്കാൻ തയ്യാറാകുന്നതിന് പകരം തെരുവിൽ പ്രതിഷേധിക്കുക അല്ല വേണ്ടത് അത് വൻ ദുരന്തത്തിന് വഴിയൊരുക്കും ഡോക്ടർ ഉബൈസ് സൈനുൽ ആബിദീൻ ഇപ്പോൾ വാർഡും മതവും ജാതിയും സംസാരിക്കാൻ പറ്റിയ സമയമല്ല എല്ലാവരും ഒത്തൊരുമയോടെ ഒരമ്മപെറ്റ മക്കളെപ്പോലെ യോജിച്ചു നിൽക്കേണ്ട സമയമാണ് ആരും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മുതൽ എടുക്കരുത്. പ്രതിഷേധം ഇളക്കിവിട്ട് കോവിഡ രോഗം പരത്തുവാൻഉള്ള ശ്രമത്തിൽ നിന്നും സംഘടനകൾപിന്തിരിയണം കേരള ജനതയോട് ചെയ്യുന്ന കടുത്ത പാതകമാണ് നിങ്ങൾ ചെയ്യുന്നത് ഇത് കേരളീയർ ഒരിക്കലും പൊറുക്കില്ല
ഈ മഹാമാരി ഒരോരുത്തരുടെയും കൈയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്, നമ്മുടെ കുടുംബത്തിന്റെ അയൽവാസികളുടെ സമൂഹത്തിന്റെ സുരക്ഷക്ക് നാം തന്നെ ഭീഷണി ആകരുത് ആരോഗ്യ പ്രവർത്തകരും നിയമപാലകരുമാണ് നമ്മുടെ രക്ഷാ കവചം അവരുടെ ആത്മവീര്യം ചോർത്തുന്ന രീതിയിൽ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് നടക്കുന്ന ആൾക്കൂട്ട പ്രകടനങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ പറ്റിയ സാഹചര്യത്തിലൂടെ അല്ല നമ്മുടെ നാട് കടന്ന് പോകുന്നത് എന്ന് വിവേകപൂർവ്വം ചിന്തിക്കാൻ നമുക്ക് ഈ സന്ദർഭങ്ങളിൽ കഴിയേണ്ടതുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു..
DR Ubais Sainulabdeen

You might also like
Leave A Reply

Your email address will not be published.