കൗണ്ടി ഇലക്‌ട്രിക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഇലക്‌ട്രിക് ബസിനെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി
ഡീസല്‍ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രിക് ബസിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.128 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ബസിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം വരെ ബസിനു ഓടാന്‍ സാധിക്കുമെന്നാണു ഹ്യുണ്ടായിയുടെ അവകാശപ്പെടുന്നത്. അതേസമയം, സാധാരണ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 17 മണിക്കൂര്‍ വേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യത്യസ്ത സീറ്റിങ് ശൈലിയാണ് ബസിന്റെ മറ്റൊരു സവിശേഷത. 15 മുതല്‍ 33 മുതല്‍ ആളുകള്‍ക്കു സുഖമായി ഈ ഇലക്‌ട്രിക് ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 7,710 mm ആണ് ബസിന്റെ നീളം.യാത്രക്കാര്‍ ബസിലേക്ക് കയറുമ്ബോഴും ഇറങ്ങുമ്ബോഴും വാതില്‍ അടയുന്നത് തടയാനായി അള്‍ട്രാ സോണിക് സെന്‍സറും ബസ്സില്‍ നല്‍കിയിട്ടുണ്ട്. ശരീരഭാഗം വാതിലില്‍ കുടുങ്ങുകയും പരിക്കുകള്‍ തടയാന്‍ യാന്ത്രികമായി വാതില്‍ തുറക്കുകയും ചെയ്യുമ്ബോള്‍ സെന്‍സറുകള്‍ ഒരു അലാം പ്രവര്‍ത്തനക്ഷമമാക്കുന്നു.