ഖത്തറില്‍ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ തീരുമാനിച്ച് വിദ്യാഭ്യാസ മന്ത്രാലയം
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്കൂളുകള്‍ തുറക്കുക.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്കൂളുകള്‍ അടച്ചു.അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ നേരിട്ട് പ്രവേശിപ്പിച്ച് അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.