വിസ തട്ടിപ്പ് നടത്തിയ ഗവേഷകയെ ചൈനീസ് കോണ്‍സുലേറ്റ് സംരക്ഷിക്കുന്നുവെന്ന് അമേരിക്ക.ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കണം എന്ന ഉത്തരവിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരെ പുതിയ ആരോപണവുമായി അമേരിക്ക രംഗത്തെത്തിയത്.ജൂണ്‍ 26 നാണ് ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ജൂവാനെതിരെ അമേരിക്ക വിസ തട്ടിപ്പ് ചുമത്തിയത്. ചൈനീസ് സൈന്യവുമായി ബന്ധമില്ലെന്നാണ് ജുവാന്‍ കള്ളം പറഞ്ഞത്. എന്നാല്‍ ജുവാന് ചൈനീസ് സൈന്യവുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ അമേരിക്ക കണ്ടെത്തി. ചൈനയുടെ പീപ്പിള്‍സ് ലിബറഷന്‍ ആര്‍മിയുടെ സിവിലിയന്‍ കേഡിലെ യൂണിഫോം അണിഞ്ഞ് ജുവാന്‍ നില്‍ക്കുന്ന ഫോട്ടോ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.എന്നാല്‍ ചൈനീസ് സൈന്യവുമായി ബന്ധമില്ലെന്നാണ് ജുവാന്റെ വാദം.യൂണിഫോമിലെ ചിഹ്നം എന്താണെന്ന് തനിക്ക് അിയില്ലെന്നും ജുവാന്‍ വ്യക്തമാക്കിരുന്നു. ജുവാന്റെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കടന്ന് കടഞ്ഞ ജുവാന്‍ ചൈനീസ് കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.