തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്സെറ്റിന്റെ നിര്‍മാണം ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ചെന്നൈയിലെ ഫോക്സ്കോണ്‍ പ്ലാന്റില്‍ നിര്‍മാണം തുടങ്ങിയത്. മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. മെയ്ക്കിങ് ഇന്ത്യക്ക് ഉത്തേജനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.ആപ്പിള്‍ ഇന്ത്യയിലെത്തിയത് ഐ ഫോണുകളുടെ വിലയില്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഐ ഫോണ്‍ പ്രേമികള്‍. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയതോടെ അവര്‍ക്ക് ഇറക്കുമതി ചുങ്കത്തില്‍ 22 ശതമാനം ലാഭമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോണ്‍ ഉപഭോക്താക്കളിലെത്തിക്കുമ്ബോള്‍ വില കുറയ്ക്കുമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ എത്ര രൂപയ്ക്കാണ് ഐ ഫോണ്‍ 11 വില്‍ക്കുകയെന്ന് ആഗസ്ത് 6ന് അറിയാനാവും.വില കുറയ്ക്കുന്നത് ആപ്പിളിനെ സംബന്ധിച്ച് ഗുണകരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രാദേശിക വിപണിയില്‍ കൂടുതല്‍ ഇടം നേടാനും വണ്‍ പ്ലസ്, സാംസങ് പോലുള്ള ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി കീഴടക്കാനും സഹായകരമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.76900ല്‍ നിന്നും 59900 ആയി വില കുറച്ചപ്പോള്‍ ഐ ഫോണ്‍ എക്സ്‌ആര്‍ വന്‍തോതില്‍ വില്‍ക്കാനായി. ഐഫോണ്‍ 11ന്റെ തുടക്ക മോഡലിന്റെ എംആര്‍പി ഇപ്പോള്‍ 62900 രൂപയാണ്. ഈ ഹാന്‍ഡ്സെറ്റ് ഇപ്പോള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ്. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 35000 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഐഫോണ്‍ 11 ആണ്. ഐഫോണ്‍ എസ്‌ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിന്‍സ്ട്രണ്‍ കമ്ബനിയുടെ ബംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്‌ഇ 2020 നിര്‍മിക്കുക.