ടൂര്‍ കഴിഞ്ഞാല്‍ ജയിലില്‍ കിടക്കാം !!

0

എന്നാല്‍ നമ്മളില്‍ പലര്‍ക്കും അറിയാത്ത ചില വ്യത്യസ്തമായ കാര്യങ്ങളും അവിടെയുണ്ട്. തായ്‌ലന്‍ഡില്‍ പട്ടായയിലും മറ്റും പോയി അടിച്ചുപൊളിച്ചു രസിച്ചു കഴിഞ്ഞു തിരികെ നാട്ടിലേക്ക് വരുന്നതിനു മുന്‍പ് ഒരു ദിവസം ഏകാന്തനായി ജയിലില്‍ കിടക്കുവാന്‍ ആഗ്രഹമുണ്ടോ? അങ്ങനെ ആര്‍ക്കെങ്കിലും ആഗ്രഹം കാണുമോ? എന്നാല്‍, അതിനുള്ളള സൗകര്യം ഇവിടെെയുണ്ട്.പക്ഷേ, ഇത് ഒറിജിനല്‍ ജയില്‍ അല്ല എന്നു മാത്രം. ജയില്‍ മോഡലില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു ഹോട്ടലാണ്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.സംഭവം കേള്‍ക്കുമ്ബോള്‍ തമാശയായി തോന്നുമെങ്കിലും ഹോട്ടലിലെ മുറികള്‍ കണ്ടാല്‍ ശരിക്കും ഞെട്ടിപ്പോകും. ജയില്‍ മുറികളെപ്പോലെ തന്നെയാണ് അവിടമാകെ സജ്ജീകരിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടുശീലിച്ചിട്ടുള്ള തരത്തിലുള്ള ജയിലുകള്‍. തായ്‌ലന്‍ഡ് സ്വദേശികളായ സിറ്റിചായും ഭാര്യ പിയാനത്തും ചേര്‍ന്നാണ് ഇത്തരമൊരു വ്യത്യസ്തമായ സംരംഭം തുടങ്ങുന്നത്. ഏകാന്തതയുടെ കഥ പറയുന്ന ഒരു ഹോളിവുഡ് ചിത്രം കണ്ട് ഈ ദമ്ബതികള്‍ വളരെയേറെ ആകൃഷ്ടരാകുകയുണ്ടായി. അങ്ങനെയാണ് ഇത്തരത്തിലൊരു ഹോട്ടല്‍ ആരംഭിക്കുവാന്‍ ഇവര്‍ക്ക് ഐഡിയ ലഭിക്കുന്നത്. ആ ചിത്രത്തിലെ പോലെയുള്ള ജയില്‍ റൂമുകളാണ് ഇവര്‍ ഹോട്ടലില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും തടവറയുടെ ഏകാന്തത അനുഭവിച്ചറിയണം എന്നാണ് ഹോട്ടലുടമകളായ ഈ ദമ്ബതിമാര്‍ പറയുന്നത്.മൊത്തം നാലു നിലകളാണ് ഹോട്ടലിനുള്ളത്. അകത്തേക്ക് ആളുകള്‍ കയറിക്കഴിഞ്ഞാല്‍ വലിയ വാതില്‍ അടയും. പിന്നീട് നിങ്ങള്‍ ശരിക്കും ഒരു ജയിലില്‍ എന്നപോലെ കഴിയുകയാണ്. കാര്യം ജയില്‍ മോഡല്‍ ആണെങ്കിലും ഇവിടെ താമസിക്കുവാനെത്തുന്ന അതിഥികളെ ഹോട്ടലുകാര്‍ നല്ല രീതിയില്‍ സത്കരിക്കും.ഇവിടെ താമസിക്കുവാന്‍ കയറുന്നതിനു മുന്‍പ് ജയിലുകളില്‍ ചെയ്യുന്നതു പോലെ പൊക്കവും തൂക്കവും എല്ലാം അളക്കുകയും പൊലീസ് രേഖകളില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള കുറ്റവാളിയുടെ ഫോട്ടോ പോലെ ഒരെണ്ണം നിങ്ങളെ നിര്‍ത്തി എടുക്കുകയും ചെയ്യും. അതിനുശേഷം ജയിലുകളിലേതു പോലത്തെ വെളുപ്പില്‍ കറുത്ത വരകളുള്ള (സീബ്രാ മോഡല്‍) യൂണിഫോം ധരിക്കുവാന്‍ നല്‍കും. ഒപ്പംതന്നെ ഈ ജയിലിലെ താമസത്തെക്കുറിച്ചുള്ളതും പാലിക്കേണ്ടതുമായ ചില നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കും.ഈ ഹോട്ടലിലെ താമസമൊക്കെ കഴിഞ്ഞു ചെക്ക്-ഔട്ട് ചെയ്യുന്ന സമയത്ത് നിങ്ങള്‍ അവിടെ താമസിച്ചു എന്നു കാണിച്ചു കൊണ്ടുള്ള ഒരു ‘ക്രിമിനല്‍ റെക്കാഡ്’ തരും. അതുപോലെ നിങ്ങള്‍ ധരിച്ച വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ വേണമെങ്കില്‍ അവ വിലകൊടുത്തു സ്വന്തമായി വാങ്ങുകയും ചെയ്യാം.ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 37 കിലോമീറ്റര്‍ ദൂരത്തായാണ് ഈ ജയില്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

You might also like
Leave A Reply

Your email address will not be published.