ദാഹം, ക്ഷീണം, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കും രോഗപ്രതിരോധത്തിനും തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കു

0

തുളസി സമം നാരങ്ങാനീരും ചേര്‍ത്തു മുഖത്തു പുരട്ടിയാല്‍ കറുത്ത പുള്ളികള്‍, നിറ വ്യത്യാസം എന്നിവ മാറും. വിശപ്പില്ലായ്മയ്ക്ക് തുളസിയില അല്‍പ്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുക.കുഴിനഖത്തിന് തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക അല്ലെങ്കില്‍. തുളസിയിലയും ഉപ്പും തേനില്‍ അരച്ചു പുരട്ടുക. തലയിലെ പേന്‍ ശല്യത്തിന് തുളസിയില അരച്ചു തലയില്‍ പുരട്ടുക. മുഖക്കുരുവിനും പുഴുക്കടിപോലുള്ള അസുഖങ്ങള്‍ക്കും തുളസിയില നീര് പുറമേ പുരട്ടുക. തലവേദനയ്ക്ക് തുളസിയിലനീര് അല്ലെങ്കില്‍ വേര് നന്നായരച്ച്‌ ഒന്നു രണ്ടു തവണ നെറ്റിയില്‍ പുരട്ടുക. അലര്‍ജി നിമിത്തമുള്ള തുമ്മലിന് കൃഷ്ണതുളസിയില ചതച്ചിട്ട് എണ്ണ മൂപ്പിച്ച്‌ പതിവായി തലയില്‍ തേക്കുക.ഇലയും വേരും സമം നന്നായരച്ച്‌ തേള്‍ കടിച്ച ഭാഗത്തു പുരട്ടിയാല്‍ വിഷം ശമിക്കും. കടന്നല്‍ വിഷത്തിന് തുളസിയില അരച്ച്‌ പുരട്ടുകയും ഇലനീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച്‌ കലക്കി കുടിക്കുകയും ചെയ്യുക. ചിലന്തിവിഷത്തിന് തുളസിയില നീരില്‍ പച്ചമഞ്ഞള്‍ അരച്ചുകലക്കി പാലിലോ തണുത്തവെള്ളത്തിലോ കുടിക്കുകയും പുറമേ പുരട്ടുകയും ചെയ്യുക.

You might also like
Leave A Reply

Your email address will not be published.