നിന്റെ തമാശകള്‍ കേട്ട് ചിരിക്കണം, വഴക്കടിക്കണം സുശാന്തിന്റെ ഓര്‍മകളില്‍ സഞ്ജന

0

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ആരാധകരും സിനിമാ ലോകവും ഇനിയും മുക്തരായിട്ടില്ല. സിനിമാ ലോകത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ പലരും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോലും സജീവമായിട്ടില്ല. ഉള്ളവരാകട്ടെ സുശാന്തിന്റെ ഓര്‍മകള്‍ മാത്രം പങ്കുവയ്ക്കുന്നു.കഴിഞ്ഞദിവസം മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നൊരു ചിത്രം സഞ്ജന പങ്കുവച്ചിരുന്നു. അതോടൊപ്പം സഞ്ജന കുറിച്ച വാക്കുകള്‍ ഹൃദയഭേദകമായിരുന്നു.”മുംബൈക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച്‌ പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളില്‍ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കില്‍ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജനയുടെ വാക്കുകള്‍.രണ്‍ബീര്‍ കപൂറും നര്‍ഗീസ് ഫഖ്രിയും മുഖ്യവേഷത്തില്‍ എത്തിയ 2011 ല്‍ പുറത്തിറങ്ങിയ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സാംഘി ബോളിവുഡിലേക്ക് ചുവടുവച്ചത്. നിരവധി പരസ്യങ്ങളിലും അവര്‍ പ്രത്യക്ഷപ്പെട്ടു.സഞ്ജന സംഘി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ‘ദില്‍ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച്‌ സഞ്ജന പറഞ്ഞത്.’ദില്‍ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ജൂലൈ 24 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റിലീസ് വൈകുകയായിരുന്നു.

Sanjana Sanghi on Sushant Singh Rajput: Need to laugh till my stomach hurts at all your bad jokes

You might also like
Leave A Reply

Your email address will not be published.