നീ എവിടെയാണെങ്കിലും പുഞ്ചിരിക്കുക സുശാന്തിന് വേണ്ടി മുന്‍ കാമുകി അങ്കിതയുടെ പ്രാര്‍ഥന

0

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു നടിയും അദ്ദേഹത്തിന്റെ മുന്‍ കാമുകിയുമായ അങ്കിത ലൊഖാന്‍ഡെ. സുശാന്ത് മരിച്ച്‌ കൃത്യം ഒരു മാസം തികയുന്ന ദിവസമായ ജൂലൈ 14നാണ് അങ്കിത സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തിയത്. “ദൈവത്തിന്റെ കുഞ്ഞ്” എന്ന അടിക്കുറിപ്പോടെ കത്തിച്ചുവച്ച വിളക്കിന്റെ ചിത്രം അങ്കിത പങ്കുവച്ചിരുന്നു.ഇന്ന് സുശാന്തിന് വേണ്ടി പ്രാര്‍ഥനയോടെ അങ്കിത മറ്റൊരു ചിത്രമാണ് പങ്കുച്ചിരിക്കുന്നത്.”പ്രതീക്ഷ, പ്രാര്‍ഥന, കരുത്ത്. നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക,” എന്ന കുറിപ്പോടെ ദൈവത്തിന് മുന്നില്‍ കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ചിത്രം അങ്കിത പങ്കുവച്ചു.

View this post on Instagram

CHILD Of GOD 😇

A post shared by Ankita Lokhande (@lokhandeankita) on

സുശാന്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ചും അങ്കിതയെ കുറിച്ചും സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ് ഏറെ വൈകാരികമായി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.”അങ്കിത സുശാന്തിന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നു. ബോളിവുഡിലെ എന്റെ 20 വര്‍ഷത്തെ യാത്രയില്‍ അവളെ പോലെ നല്ലൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. മറ്റാര്‍ക്കും സാധിക്കാത്തതു പോലെ അവള്‍ അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവള്‍ക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവള്‍ ശരിയായി ചെയ്തു. അവള്‍ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അങ്കിത പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയര്‍, ആ വീട്ടിലെ പുസ്തകങ്ങള്‍ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച്‌ അവള്‍ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവള്‍ ചെയ്തു. എല്ലാവര്‍ക്കും അങ്കിതയെ പോലൊരു പെണ്‍കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” സ്പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞു.”അവള്‍ വൈകാരികമായി അവനോട് അത്രയും അടുത്തിരുന്നു. കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്ബോള്‍ അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. അവളൊരു വലിയ ടെലിവിഷന്‍ സ്റ്റാറായിരുന്നു. സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞ ശേഷവും സുശാന്തിന്റ സന്തോഷത്തിന് വേണ്ടിയും അവന്റെ സിനിമകള്‍ വിജയിക്കാന്‍ വേണ്ടിയും അങ്കിത പ്രാര്‍ഥിച്ചു. സുശാന്ത് നിര്‍ഭാഗ്യകരമായ ആ തീരുമാനമെടുത്ത ദിവസം, അവനെ കണ്ടപ്പോള്‍ ഞാനാദ്യം ഓര്‍ത്തത് അങ്കിതയെ ആയിരുന്നു. എന്റെ ആശങ്ക മുഴുവന്‍ അവളെ കുറിച്ചായിരുന്നു. അവന്റെ വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കയറി ആശുപത്രിയിലേക്ക് പോകും വഴി ഞാന്‍ അങ്കിതയെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോണെടുത്തില്ല. അവള്‍ കടന്നുപോകുന്ന അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞാന്‍ നേരെ പോയത് അങ്കിതയുടെ വീട്ടിലേക്കായിരുന്നു. അത്രയും വിഷമത്തോടെ ഒരിക്കലും അവളെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. എനിക്ക് അവളെ 10 വര്‍ഷമായി അറിയാം. അവള്‍ എന്റെ ഹൃദയമാണ്. അവളുടെ സന്തോഷത്തിനായി സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും,” സന്ദീപ് സിങ് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.