രണ്ടുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാനും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. 100 ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള എല്ലാവിധ സൗകര്യളോടുംകൂടിയാണ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20 ബെഡുകള്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. കോവിഡ് നേരിടാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.