സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം പൂന്തുറയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലേക്ക് വരികയാണ്. ഇന്നലെ 19 കേസുകളാണ് പൂന്തുറയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ മേഖലകളില്‍ രോഗബാധ സ്ഥിരീകരിച്ചതും ഉറവിടമില്ലാത്ത രോഗികളും ആശങ്ക ഉണര്‍ത്തുന്നു.9ആം തിയ്യതി 77 കേസും 10ആം തിയ്യതി 101 കേസും റിപ്പോര്‍ട്ട് ചെയ്ത പൂന്തുറയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 19 കേസുകള്‍ മാത്രമാണ്. 19 പേരെയും പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ സജ്ജീകരിച്ച താല്‍ക്കാലിക കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.