പൂന്തുറ: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുകയും സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണവും തുടങ്ങിയതോടെ പൂന്തുറയില്‍ നാട്ടുകാരുടെ പ്രതിഷേധം കെട്ടടങ്ങി. കടകള്‍ തുറന്നതോടെ പലരും സാമൂഹിക അകലം പാലിച്ച് സാധനങ്ങള്‍ വാങ്ങി വീടുകളിലേക്ക് മടങ്ങി. സൂപ്പര്‍ സ്പ്രെഡിനെ തുടര്‍ന്ന് പൂന്തുറയില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.