പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വിക്ക് റെസ്പോണ്‍സ് ടീമിന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍
റവന്യു, പോലീസ്, ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചാണ് ടീമിന് രൂപം നല്‍കിയത്.
തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡോകള്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ പ്രവര്‍ത്തനം സംഘം 24 മണിക്കൂറും നിരീക്ഷിക്കും.
പൂന്തുറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂരും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് ലക്ഷണങ്ങളുമായി രോഗികളെത്തിയാല്‍ അവരെ സ്ക്രീനിംഗിന് വിധേയരാക്കണമെന്നും പ്രദേശത്തുള്ള ആശുപത്രികള്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. പൂന്തുറയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.