പൊ​ഴി​യൂ​ര്‍​മു​ത​ല്‍ കാ​സ​ര്‍​കോ​ട്​ വ​രെ​യു​ള്ള കേ​ര​ള​തീ​ര​ത്ത് മൂ​ന്നു​മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന​കേ​ന്ദ്രം അ​റി​യി​ച്ചു

0

തീ​ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി രൂ​ക്ഷ​മാ​യ തീ​ര​മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മാ​റി താ​മ​സി​ക്ക​ണം.ക്യാ​മ്ബു​ക​ളി​ല്‍ താ​മ​സി​ക്ക​ു​േ​മ്ബാ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണം. മോ​ശം കാ​ലാ​വ​സ്ഥ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള​തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ല.ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

You might also like

Leave A Reply

Your email address will not be published.