ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. സംസ്ഥാനത്ത് കനത്ത മഴയിലും പ്രളയത്തിലും 110 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2,400 ഗ്രാമങ്ങളിലായി 25,29,312 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കൂടാതെ 1,12,138 ഹെക്ടര്‍ ക്യഷിയിടങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ 108 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങി. ബ്രഹ്മപുത്ര നദി കരകവിഞ്ഞതാണ് പ്രളയത്തിന് കാരണം.ധേമാജി, ലഖിംപൂര്‍, ബിശ്വനാഥ്, സോണിത്പൂര്‍, ദാരംഗ്, ബക്സ, നല്‍ബാരി, ബാര്‍പേട്ട, ചിരംഗ്, ബൊംഗൈഗാവ്, കൊക്രാജര്‍, ധുബ്രി, സൗത്ത് സല്‍മര, ഗോള്‍പാറ, കമ്രൂപ്, മോറിഗോണ്‍, മജുലി, ശിവസാഗര്‍, ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത് . സംസ്ഥാനത്ത് 521 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 50,559 ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.