ഫലസ്തീന് വിഷയത്തില്‍ ഖത്തറിെന്റ നിലപാടില്‍ മാറ്റമില്ലെന്നും ഫലസ്തീന് ജനതക്കുള്ള പിന്തുണ തുടരുമെന്നും ആവര്‍ത്തിച്ച് ഖത്തര്‍
ഫലസ്തീന് നേരിടുന്ന വെല്ലുവിളികളെ ഐക്യത്തോടെ അഭിമുഖീകരിക്കുക, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുക, 1967ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കുക, ഫലസ്തീന് ജനതയുടെ എല്ലാ നിയമ അവകാശങ്ങളും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഖത്തര്‍ ആവര്‍ത്തിച്ചു. ജനീവയിലെ യു.എന്‍ ഓഫിസിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ്…