ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

0

സംസ്ഥാനത്തെ 11 ജില്ലകളിലായി 15 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ഞായറാഴ്ചയുണ്ടായ പ്രളയമാണ് 10 ജില്ലകളിലായി 10 ലക്ഷം പേരെ ബാധിച്ചതെന്നും സര്‍ക്കാറിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.ദര്‍ബാംഗിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രളയം ദുരിതത്തിലാക്കിയത്. ഇവിടെ 5.36 ലക്ഷം ജനങ്ങള്‍ക്ക് അവരുടെ വീട് നഷ്ടമായതായും പലരും വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ദുരിതാശ്വാസ മാനോജ്‌മെന്റ് അതോറിറ്റി പറയുന്നു.കനത്ത മഴയെ തുടര്‍ന്ന് ബാഗമതി, ഭൂരി, ഗണ്ഡക്, മഹാന്ദ തുടങ്ങിയ നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകി. വടക്കന്‍ ബീഹാറില്‍ 21 ദേശീയ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.