ട്വിറ്ററില്‍ കൂടി പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. ക്വാറന്റൈനില്‍ ജോലി ചെയ്യും’-ജിനൈന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
തെക്കേ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ നേതാവാണ് ജിനൈന്. മുന്‍പ് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്സൊണാരോയ്ക്ക് കോവിഡ് ബാധിച്ചിരുന്നു.
വെനസ്വല ഭരണഘടന അസംബ്ലി പ്രസിഡന്റ് ഡയസ്ഡാഡോ കബെല്ലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞാല്‍ അധികാരസ്ഥാനത്തെ രണ്ടാമനാണ് കബെല്ല.
ബൊളീവിയയില്‍ കഴിഞ്ഞ ദിവസം നാലു മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ബൊളീവിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടില്ല. 2019 നവംബറിലാണ് ജീനൈന്‍ അനെസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.
You might also like