ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തില്‍ ഉ്ന്നയിച്ച കാര്യങ്ങളില്‍ ഉറച്ച്‌ നടി കങ്കണ റണൌട്ട്

0

മരണവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് നടി പറഞ്ഞു.കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ രൂക്ഷമായി വിമര്‍ശിച്ച കങ്കണ രംഗത്തെത്തിയിരുന്നു. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത് സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു. അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന് ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ല.താന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ അപേക്ഷിക്കുകയാണ്. പ്രേക്ഷകര്‍ കൂടി കയ്യൊഴിഞ്ഞാല്‍ ബോളിവുഡില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നുമായിരുന്നു കങ്കണ പറഞ്ഞത്.

You might also like
Leave A Reply

Your email address will not be published.