മധ്യപ്രദേശിലെ ഗുണയില്‍ ദലിത് ദമ്ബതികള്‍ പൊലീസിന് മുന്നില്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജില്ല മജിസ്ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കി
ദമ്ബതികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്.സര്‍ക്കാര്‍ ഭൂമിയില്‍ ദമ്ബതികള്‍ കൃഷി ചെയ്ത് വരികയായിരുന്നു. ഈ ഭൂമിയില്‍ കോളേജ് നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷം മുമ്ബ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇവിടെ നിന്നും കുടുംബത്തെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസ് ജെസിബി ഉപയോഗിച്ച് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ദമ്ബതികളെ പൊലീസ് മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമാണ് ഉണ്ടായത്.സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരം അനീതികള്‍ക്കെതിരെ കൂടിയാണ് പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയാണ് ഗുണയില്‍ കണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു.