മാഡ്രിഡിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ പെപ് ആണ് മികച്ചത് -ബെര്‍ണര്‍ഡോ സില്‍വ

0

ചാമ്ബ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തിലെ രണ്ടാം ഘട്ടത്തില്‍ റയല്‍ മാഡ്രിഡിന്റെ ഭീഷണി തടയാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്പാനിഷ് ഫുട്ബോളിനെക്കുറിച്ചുള്ള പെപ് ഗ്വാര്‍ഡിയോളയുടെ അപരിചിതമായ അറിവ് വളരെ അധികം സഹായിക്കുമെന്ന് ബെര്‍ണാഡോ സില്‍വ അഭിപ്രായപ്പെട്ടു.2008 മുതല്‍ 2012 വരെ ബാഴ്സലോണയെ പരിശീലിപ്പിച്ച പെപ് ഗാര്‍ഡിയോള ഈ കാലയളവില്‍ റയല്‍ മാഡ്രിഡിനെ സ്ഥിരം വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു.

‘ റയല്‍ മാഡ്രിഡിനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ അറിയുന്ന ഏക പരിശീലകനാണ് അദ്ദേഹം. അദ്ദേഹത്തെ ഞങ്ങളുടെ പരിശീലകനാക്കി റയല്‍ മാഡ്രിഡിനെതിരെ കളിക്കുന്നത് വളരെ നല്ല കാര്യമാണ്.പുനരാരംഭിച്ചതുമുതല്‍ റയല്‍ മാഡ്രിഡ് അവരുടെ എല്ലാ ഗെയിമുകളും വിജയിക്കുകയും അതിന്റെ ഫലമായി ലാ ലിഗ ചാമ്ബ്യന്മാരാകുകയും ചെയ്യുന്നു.അവരിപ്പോള്‍ പണ്ടത്തെ പോലെയല്ല,,വളരെയധികം അപകടകാരികള്‍ ആയിരിക്കുന്നു അവര്‍ ‘ സില്‍വ മാഴ്സയോട് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.