മൂന്നാംഘട്ട കോവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 4humanity.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം
കോവിഡ്19 നിഷ്ക്രിയ വാക്സിനുകളുടെ ആഗോളതലത്തിലുള്ള മൂന്നാം ഘട്ട പരീക്ഷണമാണിപ്പോള്‍ അബൂദബിയില്‍ നടക്കുന്നത്.രജിസ്റ്റര്‍ ചെയ്യുന്ന യു.എ.ഇയിലുള്ള വിദേശികളും സ്വദേശികളുമായ സന്നദ്ധപ്രവര്‍ത്തകര്‍ ആരോഗ്യ വിശദാംശങ്ങളും വിവരങ്ങളും വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. 18നും 60നും ഇടയിലുള്ള വ്യക്തികളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം അനുയോജ്യമെങ്കില്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.