മരണനിരക്ക് കുത്തനെ കൂടിയതോടെ കോവിഡിനു മുന്പില് പകച്ചു നില്‍ക്കുകയാണ് ബ്രസീല്‍
രാജ്യത്ത് 60,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് ബ്രസീല്‍. 14.5 ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 60,713 ആയി ഉയര്‍ന്നു. 14,53,369 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8,26,866 പേര്‍ക്ക് രോഗം ഭേദമായി.