മാസ്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങുന്നവര്‍ എമ്ബോസിഷന്‍ എഴുതാനും ക്ലാസിലിരിക്കാനും തയ്യാറായി വേണം വരാന്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് മാസ്ക് ധരിക്കാത്തവര്‍ക്ക് വ്യത്യസ്തമായ ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, മാസ്ക് ധരിക്കണം എന്ന് അഞ്ഞൂറ് പ്രാവശ്യം എമ്ബോസിഷന്‍ എഴുതണം. മാസ്ക് ധരിക്കാത്തവരെ പാഠം പഠിപ്പിക്കാന്‍ ജില്ലാ ഭരണകൂടമാണ് പൊലീസിനൊപ്പം ചേര്‍ന്ന് ഈ ശിക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.‘മാസ്ക് കി ക്ലാസ് എന്നാണ് ഈ നടപടിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ഡോക്ടറും ഈ ക്ലാസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാസ്കില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളും പാഠങ്ങളും ഈ ക്ലാസില്‍ നല്‍കും. ഇവര്‍ക്ക് പൊലീസ് നടപടിയൊന്നും നേരിടേണ്ടി വരില്ല. എന്നാല്‍ മൂന്ന് നാല് മണിക്കൂര്‍ ക്ലാസില്‍ ഇരിക്കേണ്ടി വരും. ക്ലാസില്‍ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഗുണങ്ങളും ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും.’ പൊലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേല്‍ പറഞ്ഞു.