യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഹോപ്പ് പ്രോബ് 20ന് പുലര്‍ച്ചെ 1.58ന് ചൊവ്വയിലേക്ക് കുതിക്കും
രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് 20ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിെന്റ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജപ്പാനിലെ തനേഗാഷിമ െഎലന്‍ഡിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് തവണയും നീട്ടിവെക്കുകയായിരുന്നു. 20നും 22നും ഇടയില്‍ നടത്തുമെന്നായിരുന്നു പിന്നീട് അറിയിച്ചിരുന്നത്. ജപ്പാന് തലസ്ഥാനമായ ടോക്യോയില്‍നിന്ന് 1000 കി.മീ അകലെയുള്ള തനേഗാഷിമ െഎലന്‍ഡില്‍ കനത്ത മഴയും…