8,49,553 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 28,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. 24 മണിക്കൂറില്‍ 551 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ 292258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 534621 പേര്‍ക്ക് രോഗം ഭേദമായി. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ മരണം പതിനായിരം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി എണ്ണായിരം കടന്നു. കര്‍ണ്ണാടകയില്‍ തുടര്‍ച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.