ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.