രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു

0

രാജ്യത്ത് ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി . 15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് . നിലവില്‍ 5,28,459 പേരാണ്‌ പേരാണ് ചികിത്സയില്‍ കഴിയുന്നത് ‌. മുപ്പ തിനായിരത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട് .കോവിഡ് ബാധിച്ച 9,88,029 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 35,286 പേര്‍ രോഗമുക്തി നേടി . തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 പിന്നിടുന്നത്.രാജ്യത്ത് ഏറ്റവുമധികം രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗമുക്തി നിരക്കും വര്‍ധിക്കുകയാണ് . മഹാരാഷ്ട്രയില്‍ 2,32,227 പേര്‍ മുംബൈയിലും, 1,56,966 പേര്‍ തമിഴ്‌നാട്ടിലും, 1,18,633 പേര്‍ ഡല്‍ഹിയിലും രോഗമുക്തി നേടി.’പത്തുലക്ഷം പേര്‍ രോഗമുക്തി നേടിയെന്നുളളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും നാം പുതിയ കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേസുകളിലെ വര്‍ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉയര്‍ന്നതോതിലുളള പരിശോധനകള്‍ക്കൊപ്പം പോസിറ്റീവ് കേസുകള്‍ കുറയുകയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുകയും ചെയ്താല്‍ മാത്രമേ കോവിഡ് 19 വ്യാപനം കുറയുന്നതായി കണക്കാക്കാന്‍ സാധിക്കൂ എന്ന് പബ്ലിക് ഹെല്‍ത്ത് സിസ്റ്റംസ് സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഡോ.പ്രീതി കുമാര്‍ പറയുന്നു.

You might also like

Leave A Reply

Your email address will not be published.