സാന്‍ഫ്രാന്‍സിസ്‌കോ : അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് പരസ്യങ്ങള്‍ നിരോധിക്കാനാണ് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോയെന്ന ആശങ്കയും ഫെയ്‌സ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.