രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത പ്രസിഡന്റാണ് താനെന്ന് ഡോണള്‍ഡ് ട്രംപ്
രാജ്യത്തെ മറ്റ് ഏത് പ്രസിഡന്റ് ചെയ്തതിനേക്കാളും നിരവധി കാര്യങ്ങള്‍ താന്‍ കറുത്ത വര്‍ഗക്കാര്‍ക്കായി ചെയ്തു. തന്നെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരേഒരാള്‍ എബ്രഹാം ലിങ്കണ് മാത്രമായിരിക്കുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്ത് കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഏറ്റവും കുറവ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത് തന്റെ ഭരണകാലത്താണെന്നും ട്രംപ് പറഞ്ഞു.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെയും ട്രംപ് പരിഹസിച്ചു. ഒബാമക്കൊപ്പം വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു ക്രിമിനല്‍ ജസ്റ്റീസ് ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്ന ആളാണ് ബൈഡനെന്നായിരുന്നു പരിഹാസം. ട്രംപ് ആളുകളോട് ഇടപെടുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ ബൈഡന് വിമര്‍ശിച്ചിരുന്നു.കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് അഭിസംബോധന ചെയ്തതിനേയും ജോ ബൈഡന് കുറ്റപ്പെടുത്തിയിരുന്നു. പ്രസിഡന്റ് പദത്തിലിരുന്ന് ഒരാളും മറ്റൊരു രാജ്യത്തിനെതിരെ ഇത്തരം അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്നായിരുന്നു ബൈഡന്റെ വിമര്‍ശനം. ഇതിനെല്ലാമുള്ള മറുപടികളാണ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ഉടനീളം നല്‍കിയത്. ഇതിനു മുന്‍പും കറുത്തവര്‍ഗക്കാരെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയ പ്രസിഡന്റാണ് താനെന്ന് ട്രംപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.