06-07-1985 റൺവീർ സിംഗ് – ജന്മദിനം
റൺവീർ സിംഗ് ഭവ്നാനി (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൺവീർ സിംഗ്.
ആദ്യകാലജീവിതം
1985 ജൂലൈ ആറിന് മുംബൈയിലെ സിന്ധി കുടുംബത്തിൽ ജനിച്ചു. പിതാവ് ജഗ്ജിത് സിംഗ് ഭവ്നാനി, മാതാവ് അഞ്ജു. ഇന്ത്യാ വിഭജന സമയത്ത് അദ്ദേഹത്തിന്റെ പിതാമഹന്മാരായ സുന്ദർ സിംഗ് ഭവ്നാനി, ചാന്ദ് ബുർകെ എന്നിവർ കറാച്ചിയിൽ നിന്നും മുംബൈയിലേക്ക് വന്നു. റിതിക ഭവ്നാനി അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്. അനിൽ കപൂറിന്റെ മക്കളായ നടി സോനം കപൂറും നിർമ്മാതാവ് റിയാ കപൂറും ബന്ധുക്കളാണ്. തന്റെ പേരിന്റെ ദൈർഘ്യം കാരണം അദ്ദേഹത്തിന്റെ ഉപനാമമായ ഭവ്നാനി എന്നത് പേരിൽ നിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.നടി ദീപിക പദുകോണിനെ ആണ് റൺവീർ സിംഗ് വിവാഹം കഴിച്ചത്. പത്മാവതിയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു