ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്.വിജയ് ചിത്രമായ മെര്‍സലിനൊപ്പം തീയേറ്ററുകളിലെത്തിയ കൈതി വിസ്മയിപ്പിക്കുന്ന വിജയമാണ് നേടിയിരുന്നത്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലടക്കം കാര്‍ത്തിയുടെ കൈതിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുണ്ടായി. ബോക്സോഫീസില്‍ ചിത്രം വമ്ബന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.