വിശ്വാസികളെ സ്വീകരിക്കാനായി കുവൈത്തിലെ മസ്ജിദുകള്‍ അണുമുക്തമാക്കുന്ന പ്രക്രിയ സജീവം
ജൂലൈ 17 മുതല്‍ കുവൈത്തില്‍ ജുമുഅ നമസ്കാരം ആരംഭിക്കുകയാണ്. നിയന്ത്രണങ്ങളോടെ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ജുമുഅ പ്രാര്‍ഥന. നിയന്ത്രണങ്ങളില്‍ ഇളവ് നല്കുന്നതിെന്റ ഭാഗമായി ജൂണ്‍ 10 മുതല്‍ മാതൃക കേന്ദ്രങ്ങളിലെ പള്ളികളില്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് മാത്രമായി തുറന്നുകൊടുത്തിരുന്നു. എന്നാല്‍, ജുമുഅ നമസ്കാരം അനുവദിച്ചിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ മാത്രം ജൂണ്‍ 12…