കുട്ടിക്കവിത
*************
അത്തിമരത്തിലു പൊത്തുണ്ട്,
പൊതിനക,ത്തിരു,നത്തുണ്ട്,
ഇണയാണിരുവരു മൊന്നായ്കൂട്ടിൽ,
കലപില സുഖമൊടു മേവുന്നു.!
രാക്കിളി മാരീ, ചെറുകിളികൾ,
പകലണയാനായ്, കാക്കുമിവർ,
രാത്രിപറന്നി, ട്ടിരയും,തേടി-
വയറുനിറയ്ക്കും കൂട്ടരിവർ.
സൂര്യനുദിച്ചുയരുന്നതിനകമായ്
കൂടണയുന്നൊരു വിരുതരിവർ.
കുഞ്ഞൊരു കൊക്കും വട്ടകണ്ണും,
കൗതുകമാർന്നൊരു മുഖമല്ലോ.!
മൂങ്ങകളെന്നു വിളിപ്പേരുള്ളിവർ,
ഇരുളിൽ കാഴ്ച ലഭിപ്പുള്ളോർ..!
അത്തിക്കൊമ്പിലു തത്തിനടന്നിവർ
കലപില കൂട്ടി, രസിയ്ക്കുന്നു
സ്നേഹാമോദം , വാഴുന്നു.. !
അത്തിമരത്തെ കാത്തരുളീടിൽ
ഇവയും സസുഖം വാണീടും..!
ഒത്തുപിടിയ്ക്കാംഒത്തൊരുമിയ്ക്കാം
അത്തിമരത്തെ കാത്തീടാം-
ആ, വാസ വ്യവസ്ഥ നിലനിർത്താം.
വി. പ്രേമനാഥൻ
*******************
കുട്ടിക്കവിത
ആമാവി,ലീമാവി,ലങ്ങേമാവിലും
ആലോലമാടുന്നു തേൻമാമ്പഴം.!
താലോലമാടുന്നു തേൻമാമ്പഴം.!
മാമ്പഴക്കാലം,മധുരിത,മല്ലയോ-
മാമ്പഴം, തിന്നിടാ,കുട്ട്യോളുണ്ടോ..!?
സ്വർണ്ണവർണ്ണാങ്കിതമൽഗോവമാമ്പഴം
കാണുകിൽകൊതിയൂറുംകൂട്ടുകാരെ.!
മാമ്പഴംനാട്ടിൽ,പലതുണ്ട്,കൂട്ടരെ,
അതിലുള്ള,കേമനീ, തേൻമാമ്പഴം.!
മൽഗോവമാമ്പഴം,കിളിച്ചുണ്ടൻമാമ്പഴം
നറുമണംപൊഴിയുമാകർപ്പൂരമാമ്പഴം,
മാമ്പഴക്കൂട്ടത്തിൽ സ്വാദുള്ളതാണിവ-
ഓർക്കുകിൽകൊതിയല്ലേ,കൂട്ടുകാരെ
മാങ്ങയാലുള്ളോരാമാമ്പഴപുളിശ്ശേരി
സ്വാദിഷ്ടമായുള്ള വിഭവമല്ലോ.?!
മാങ്ങാകറികൾ പലവിധമാണല്ലോ,
സദ്യയ്‌ക്കോഴുവാക്കാനായിടുമോ.?
മാങ്കനിതന്നുടെമാഹാത്മ്യമോർത്തുനാം
മാവിൻതൈ നാട്ടിടാം കൂട്ടുകാരെ…
നാടിനിണങ്ങുന്ന,മാവിൻതൈയാകണം
നാട്ടുവളർത്തുവാൻ കൂട്ടുകാരെ.!
ഇന്നുനാട്ടീടുക, നാളെയ്ക്കു മാറ്റാതെ,
മധുരക്കനിയേകും തേൻമാവിനെ. !
=================
വി. പ്രേമനാഥൻ