ഈ സ്മാര്‍ട്ട്ഫോണ്‍ മാസാവസാനത്തിനുമുമ്ബ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അടുത്ത മാസം ആദ്യം തന്നെ ഫോണ്‍ വാങ്ങലിനായി ലഭ്യമാകുമെന്നും പുതിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഫോണിനെ സംബന്ധിച്ചിടത്തോളം, മിഡ് റേഞ്ച് വിലയില്‍ ഇത് 20,000 രൂപയോളം വരും. എന്നിരുന്നാലും, ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വേരിയന്റിനായി 14,999 രൂപയില്‍ ആരംഭിച്ച ഗ്യാലക്സി എം 31 നേക്കാള്‍ കൂടുതലായിരിക്കുമെന്നു വ്യക്തം.
ഒക്ടാ കോര്‍ എക്സിനോസ് 9611 ടീഇ, 6ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 6,000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. 128 ജിബി സ്റ്റോറേജുമായി വരുന്ന ഫോണില്‍ അമോലെഡ് ഡിസ്പ്ലേ പ്രദര്‍ശിപ്പിച്ചേക്കും. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.ഈ വര്‍ഷം സാംസങ് പുറത്തിറക്കിയ ഗ്യാലക്സി എം ലൈനപ്പിലെ എട്ടാമത്തെ സ്മാര്‍ട്ട്ഫോണാണിത്.
You might also like