സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി ഇന്ത്യ നിയോഗിച്ചു
ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു. മേഖലയില്‍ സുഖോയ് എസ്യു 30 എംകെഐ, മിഗ് 29 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ നിരന്തരം ആകാശ നിരീക്ഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കുന്നത്. അമേരിക്കന്‍ നിര്‍മിത സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത ഇല്യൂഷിന്-76, അന്റൊണോവ്-32 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും അതിര്‍ത്തിയോട് ചേര്‍ന്നുള്ള വ്യോമതാവളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്.