സിനിമയുടെ സാങ്കേതിക തികവോടെ ചിത്രീകരിച്ച ” പാലം ” എന്ന ഷോർട്ട് ഫിലിം യൂ ടൂബിൽ വൈറൽ .കൃഷ്ണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനു ബിജുകുമാർ നിർമ്മിച്ച് ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത പാലത്തിത്തിലെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് ആണ് .ബിജു ശ്രാവൺ സഹ സംവിധായകനായി പ്രവർത്തിച്ചു.ബിജുകുമാർ ആറ്റിങ്ങൽ ,ഏ.കെ.നൗഷാദ് ,സുധീഷ് കുമാർ ,സ്പാ റെബൽ ,ഷാഫി പെരുമാതുറ ,ഷെഹിൻ പെരുമാതുറ ,അനിൽ വെന്നി കോട് എന്നിവരാണ് പ്രധാന താരങ്ങൾ .പകയിൽ തുടങ്ങി പകയിൽ അവസാനിയ്ക്കുന്ന ജീവിതങ്ങൾ ഉദ്വേഗ ജനകമായി അവതരിപ്പിക്കുന്നു ” പാലം ” .സിനിമാ ദൃശ്യാനുഭവമാണ് പാലം സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം