സീരി എയിലെ തന്റെ ആദ്യ സീസണില്‍ ഇന്റര്‍ സ്‌ട്രൈക്കര്‍ മികച്ച ഫോം കാഴ്ചവച്ചിട്ടും ഇനിയും മെച്ചപ്പെടണമെന്ന് അന്റോണിയോ കോണ്ടെ റൊമേലു ലുക്കാക്കുവിനോട് പറഞ്ഞു
കഴിഞ്ഞ അഞ്ച് കളികളില്‍ നാലെണ്ണം ഉള്‍പ്പെടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയതിന് ശേഷം 23 ലീഗ് ഗോളുകള്‍ ലുക്കാക്കു നേടിയിട്ടുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടി ലൂക്കാക്കു മല്‍സരത്തിലെ താരം ആയിരുന്നു.

‘ഇനിയും മെച്ചപ്പെടാന്‍ കഴിയുന്ന ഒരു ഫുട്ബോള്‍ കളിക്കാരനാണ് അദ്ദേഹം, ഞാന്‍ ഇവിടെ പറയുന്ന കളിക്കാരന്‍ വളരെ വിചിത്രമായ ഒരാളാണ്.വലിയ ശരീരവും അസാമാന്യ കരുതും അതിലുപരി മിന്നല്‍ വേഗവും ഉള്ള താരമാണ് ലൂക്കാക്കു.അദ്ദേഹത്തിന് ഇനിയും വളരാന്‍ കഴിയും.അതിനുള്ള ബാര്‍ ഇനിയും ഉയരത്തില്‍ വെക്കേണ്ടത് ഉണ്ട്.’ കോണ്ടെ ഇന്റര്‍ ടിവിയോട് പറഞ്ഞു.