സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്

0

2016ല്‍ ഒരു ക്രിമനില്‍ കേസില്‍ സ്വപ്ന സുരേഷിനെ പോലിസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്.

എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരേ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച്‌ കുടുക്കാന്‍ ശ്രമിച്ച കേസിലാണ് പോലിസ് സ്വപ്നയെ സംരക്ഷിച്ചത്. എയര്‍ഇന്ത്യ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബിനെതിരെയായിരുന്നു പരാതി നല്‍കിയത്. ഈ കേസില്‍ സ്വപ്നക്കെതിരേയും ആരോപണമുണ്ടായിരുന്നു.

എന്നാല്‍ സ്വപ്നയുടെ മൊഴി 2017ല്‍ രേഖപ്പെടുത്തിയതിന് പിന്നാലെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. ആദ്യം വലിയതുറ പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ സ്വപ്നയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച്‌ അന്നത്തെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ സ്വപ്നക്കെതിരേ ക്രൈംബ്രാഞ്ച് തെളിവും കണ്ടെത്തി.സ്വപ്നയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആദ്യം പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം സ്വപ്നയെ സംരക്ഷിച്ച്‌ കൊണ്ടാണെന്ന് തെളിയുകയാണ്.അതേസമയം സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിര്‍ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കറിനോട് വിശദീകരണം പോലും തേടിയില്ല.

You might also like

Leave A Reply

Your email address will not be published.