ജൂലൈ ആറ് മുതല്‍ 10 വരെ അഞ്ച് ദിവസമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ല.20 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കോവിഡ് രോഗബാധിതര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അനുവാദമില്ല. അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും കൃത്യമായിരിക്കണം. നല്‍കുന്ന വിവരങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കും.