സലാസ, ഇസ്നാന്, വാഹിദ്… ശാസ്ത്രലോകം ഇതുവരെ ഇങ്ങനൊരു കൗണ്ട്ഡൗണ്‍ കേട്ടിട്ടുണ്ടാവില്ല
ദുബൈ: തിങ്കളാഴ്ച രാത്രി കണ്ണിമ ചിമ്മാതെ ഉറക്കമിളച്ച് കാത്തിരുന്ന അറബ് ജനതയുടെ മനസ്സില്‍ കുളിരുപകര്ന്നാണ് അല്‍ അമല്‍ എന്ന ഹോപ് പ്രോബ് ചൊവ്വയിലേക്ക് പ്രയാണം തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി അറബി ഭാഷയില്‍ കൗണ്ട്ഡൗണ്‍ നടത്തിയപ്പോള്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഏറ്റുചൊല്ലുകയായിരുന്നു. ജപ്പാനിലെ സ്പേസ് സെന്ററിലും ഇങ്ങകലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലും കരഘോഷങ്ങളോടെയാണ് ഹോപ്പിനെ യാത്രയാക്കിയത്.